എം.എം.ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പൊതുദർശനത്തിൽ സംഘർഷം.

എം.എം.ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പൊതുദർശനത്തിൽ സംഘർഷം.
Sep 23, 2024 09:58 PM | By PointViews Editr

കൊച്ചി: അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് എം.എം.ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് എതിരെ മകൾ ആശ രംഗത്ത് വരികയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ പൊതുദർശന വേദിയിൽ സംഘർഷം. മൃതദേഹം കൃസ്ത്യൻ ആചാരപ്രകാരം സംസ്കരിക്കണം എന്നാണ് മകളുടെ ആവശ്യം. മൃതദേഹം മെഡിക്കൽ കോളജിന് നൽകണമെന്ന് സഖാവ് ലോറൻസ് നിർദ്ദേശിച്ചിരുന്നു എന്ന് മകൻ അവകാശപ്പെട്ടു. സിപിഎം ആപക്ഷത്ത് ചേർന്നു. എന്നാൽ അത്തരമൊരു നിർദ്ദേശവും പിതാവ് നൽകിയിട്ടില്ലെന്നും വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കാൻ മകനും സി പി എമ്മിനും സാധിച്ചിട്ടില്ലെന്നും മകൾ പറയുന്നു. ഇതേ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനും മെഡിക്കൽ കോളജ് തീരുമാനമെടുക്കാനുമാണ് ഹൈക്കോടതി നിർദ്ദേശം. ഇതിനിടയിൽ പൊതുദർശന വേദിയിൽ നിന്ന് മൃതദേഹം എടുത്തപ്പോൾ ആണ് സംഘർഷം ഉണ്ടായത്. ബലം പ്രയോഗിച്ച് സിപിഎം പ്രവർത്തകർ ആശയെ വേദിയിൽ നിന്ന് നീക്കുകയായിരുന്നു.

മൃതദേഹം മെഡിക്കൽ കോളജിന് നൽകാനുള്ള തീരുമാനത്തെ എതിർത്ത് മകൾ ആശഫെയ്സ് ബുക്കിൽ ചേർത്ത കുറിപ്പ് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ആ കുറിപ്പ് പൂർണ രൂപത്തിൽ ചുവടെ.:

അവസാന യാത്രയും ചതിയിലൂടെ.....

അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ Medical College ന് ദാനം കൊടുക്കുവാൻ

അപ്പൻ്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു

അദ്ദേഹത്തെ അടക്കിയത് കലൂർ

പൊറ്റകുഴി പള്ളി സിമിത്തേരിയിൽ

എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു

ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച്

എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്

പേരകുട്ടികൾടെ മാമ്മോദീസയ്ക്ക്

അപ്പൻ പങ്കെടുത്തുണ്ട്

അമ്മയെ യാത്രയാക്കിയതും പള്ളിയിൽ

ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം

 മെഡിക്കൽ കോളേജിന് ന് വിട്ട് കൊടുക്കൽ

 കമ്മ്യൂണിസ്റ്റ് കാരുടെ ചതി അവസാനവും

അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും  ബൈബിൾ വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു

അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല

"നിൻ്റെ വിശ്വാസം നടത്തിക്കോളു " എന്നാണ് പറഞ്ഞത്

സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു

മുത്തമകൾ  സുജ ദുബായിൽ നിന്ന് എന്നും വിളിച്ച്  ബൈബിൾ വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു

അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല

അതേ സമയം പരിഹസിച്ചിട്ടുണ്ട്

അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ

മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്

ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ

സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്

  സിപി കെ എം  അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്

ഒരു  കമ്മ്യൂണിസ്റ്റ്

കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്

 സി പി എം  ന് സഹിക്കുന്നില്ല

അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ

പയ്യാമ്പലം ബീച്ചോ

തിരുനാവായായിലോ

വല്യ ചുടുകാട്ടിലോ

അഗ്നിക്ക് കൊടുക്കുമായിരുന്നു

അപ്പൻ കൃസ്ത്യാനി ആയി പോയി

അപ്പൻ്റെ സർട്ടിഫിക്കറ്റ്ൽ 

 ക്രിസ്ത്യൻ

 ലാറ്റിൻ കാത്തലിക് എന്നാണ്

അല്ലാതെ

ജാതി ഇല്ല

മതം ഇല്ല

എന്നല്ല

ലോകജനത അറിയുക

കമ്മ്യൂണിസ്റ്റ് ചതി

പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച

ഒരു സഖാവിനോട്

അവസാനമായി ചെയ്യാവുന്ന കൊടും ചതി

കൊടും ക്രൂരത

അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു

പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു

മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്

ദൈവത്തെ സംശയിച്ചത്

ഞങ്ങളോട് പറഞ്ഞിട്ടുള്ളത്

ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്

മൂത്ത മകൻ്റെ പാർട്ടി അടിമത്തം

സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു

അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ  മെഡിക്കൽ കോളേജിന്  ന് ദാനം കൊടുക്കുവാൻ

അപ്പൻ്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു

അദ്ദേഹത്തെ അടക്കിയത് കലൂർ

പൊറ്റകുഴി പള്ളി സിമിത്തേരിയിൽ

എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു

ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച്

എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്

പേരകുട്ടികൾടെ മാമ്മോദീസയ്ക്ക്

അപ്പൻ പങ്കെടുത്തുണ്ട്

അമ്മയെ യാത്രയാക്കിയതും പള്ളിയിൽ

ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം

 മെഡിക്കൽ  കോളേജിന്  വിട്ട് കൊടുക്കൽ

 കമ്മ്യൂണിസ്റ്റ് കാരുടെ ചതി അവസാനവും

അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും  ബൈബിൾ വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു

അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല

"നിൻ്റെ വിശ്വാസം നടത്തിക്കോളു " എന്നാണ് പറഞ്ഞത്

സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു

മുത്തമകൾ സുജ  ദുബായിൽ നിന്ന് എന്നും വിളിച്ച്  ബൈബിൾ വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു

അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല

അതേ സമയം പരിഹസിച്ചിട്ടുണ്ട്

അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ

മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്

ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ

സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്

 സി പി കെ എം  അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്

ഒരു  കമ്മ്യൂണിസ്റ്റ്

കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്

 സിപികെ എമ്മിന് ന് സഹിക്കുന്നില്ല

അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ

പയ്യാമ്പലം ബീച്ചോ

തിരുനാവായായിലോ

വല്യ ചുടുകാട്ടിലോ

അഗ്നിക്ക് കൊടുക്കുമായിരുന്നു

അപ്പൻ കൃസ്ത്യാനി ആയി പോയി

അപ്പൻ്റെ  സർട്ടിഫിക്കറ്റിൽ ൽ

 ക്രിസ്ത്യൻ

 ലാറ്റിൻ കാത്തലിക്ന്നാണ്

അല്ലാതെ

ജാതി ഇല്ല

മതം ഇല്ല

എന്നല്ല

ലോകജനത അറിയുക

കമ്മ്യൂണിസ്റ്റ് ചതി

പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച

ഒരു സഖാവിനോട്

അവസാനമായി ചെയ്യാവുന്ന കൊടും ചതി

കൊടും ക്രൂരത

അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു

പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു

മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്

ദൈവത്തെ സംശയിച്ചത്

ഞങ്ങളോട് പറഞ്ഞിട്ടുള്ളത്

ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്

മൂത്ത മകൻ്റെ പാർട്ടി അടിമത്തം

സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു

The body of MM Lawrence was shifted to the mortuary. The conflict of public opinion.

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories